മു​ണ്ടൂ​ർ: തൃ​ശൂ​ർ ജി​ല്ലാ​ത​ല സ​ഹോ​ദ​യ സ്കൂ​ൾ കോം​പ്ല​ക്സ് സി​ബി​എ​സ്ഇ സ്കൂ​ളു​ക​ളു​ടെ ബാ​സ്കറ്റ്ബോ​ൾ ടൂ​ർ​ണമെ​ന്‍റ് മു​ണ്ടൂ​ർ നി​ർ​മൽ ജ്യോ​തി സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ചു.

മു​ൻ കേ​ര​ള ബാ​സ്കറ്റ്ബോ​ൾ ക്യാ​പ്റ്റ​നും കാ​ലി​ക്കട്ട് സ​ർ​വക​ലാ​ശാ​ല ബാ​സ്്ക​റ്റ്ബോ​ൾ ക്യാ​പ്റ്റ​നും സ​ബ് ഇ​ൻ​സ്പെ​ക്ട​റു​മാ​യ കെ ​. ജി​യോ ജോ​ൺ പ​രി​പാ​ടി ഉ​ദ്ഘാ​ട​നംചെ​യ്തു. ക​ൺ​വീ​ന​ർ​മാ​രാ​യ നി​ർമ​ൽ ജ്യോ​തി പ്രി​ൻ​സി​പ്പല്‌ സി​സ്റ്റ​ർ മേ​ഴ്സി ജോ​സ​ഫ് എ​സ്എ​ച്ച്, ത​ങ്ങാ​ലൂ​ർ ദേ​വ​മാ​ത പ്രി​ൻ​സി​പ്പല്‌ ഫാ. ​സി​ന്‍റോ ന​ങ്ങി​ണി സിഎംഐ ​എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. തൃ​ശൂ​ർ ജി​ല്ല​യി​ലെ 40 ഓ​ളം സി​ബി​എ​സ്ഇ സ്കൂ​ൾ ടീ​മു​ക​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു. പ്ര​ശ​സ്ത ബാ​സ്ക​റ്റ്ബോ​ൾ ക​ളി​ക്കാ​രും കോ​ച്ചു​മാ​രു​മാ​യ വി.എം. പ്രേം കു​മാ​റും വി.എ. ജോ​ർ​ജും മ​ത്സ​ര​ങ്ങ​ൾ​ക്ക് നേ​തൃ​ത്വംന​ൽ​കി.