വിദേശത്ത് മരിച്ചയാളുടെ സംസ്കാരം നടത്തി
1585534
Thursday, August 21, 2025 10:34 PM IST
പുന്നംപറമ്പ്: കഴിഞ്ഞ ദിവസം വിദേശത്ത് മരിച്ച കരുമത്ര സ്വദേശിയായ യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. ജോലി സ്ഥലമായ ദുബായിലാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. കരുമത്ര കോച്ചാട്ടിൽ വീട്ടിൽ രവീന്ദ്രൻ മകൻ വിനോദ് (31) ആണ് മരിച്ചത്.
വിനോദ് മരിച്ച വിവരം വിദേശത്തു നിന്നു കൂട്ടുകാരാണ് നാട്ടിലുള്ള ബന്ധുക്കളെ വിവരം അറിയിച്ചത്. വിനോദ് അവിവാഹിതനാണ്.
രണ്ടു വർഷത്തോളമായി വിനോദ് ദുബായിലാണ് ജോലി നോക്കുന്നത്. അമ്മ: മല്ലിക. സഹോദരൻ വിമൽ നാട്ടിൽ ഓട്ടോ ഡ്രൈവറാണ്. മൃതദേഹം ഇന്നലെ പുലർച്ചെ നാട്ടിലെത്തിച്ച് സംസ്കരിച്ചു.