രാജീവ് ഗാന്ധി വിഭാഗീയതയുടെ രക്തസാക്ഷി: തേറന്പിൽ
1585523
Thursday, August 21, 2025 8:15 AM IST
തൃശൂർ: വിഭാഗീയതയുടെ രക്തസാക്ഷിയാണ് രാജീവ് ഗാന്ധിയെന്നു മുൻ നിയമസഭാ സ്പീക്കർ തേറന്പിൽ രാമകൃഷ്ണൻ. ആസാം -പഞ്ചാബ് പ്രശ്നപരിഹാരത്തിനായി രാജീവ് ഗാന്ധി സ്വീകരിച്ച നിയമപരമായ സമീപനങ്ങൾ മണിപ്പുർ കലാപം അവസാനിപ്പിക്കാൻ മോദിയുടെ ഭാഗത്തുനിന്നുണ്ടായില്ല. രാജ്യത്തു വിഭാഗീയത വളർത്താനാണ് ഇന്നത്തെ ഭരണാധികാരികൾ ശ്രമിക്കുന്നത്.
വോട്ടുകൊള്ളയും ജനാധിപത്യധ്വംസനങ്ങളുംവഴി രാജ്യത്തെ ബാധിച്ച ഭയത്തിൽനിന്നു ജനങ്ങളെ മോചിപ്പിക്കാൻ രാഹുൽ ഗാന്ധി നടത്തുന്ന പോരാട്ടങ്ങൾക്കു പ്രതിപക്ഷകക്ഷികൾ നൽകുന്ന പിന്തുണ ശുഭകരമാണ്. ഇന്ത്യയെ വീണ്ടെടുക്കാനുള്ള തീവ്രശ്രമത്തിന്റെ ഭാഗമാണീ പോരാട്ടമെന്നും അദ്ദേഹം പറഞ്ഞു.
രാജീവ് ഗാന്ധിയുടെ 81-ാം ജന്മദിനത്തിന്റെ ഭാഗമായി ഡിസിസി സംഘടിപ്പിച്ച സദ്ഭാവനാദിനാചരണവും പൂഷ്പാർച്ചനയും അനുസ്മരണവും ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു തേറന്പിൽ. ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്, ടി.വി. ചന്ദ്രമോഹൻ, ഒ. അബ്ദുറഹ്മാൻകുട്ടി, ജോസ് വള്ളൂർ, സുനിൽ അന്തിക്കാട്, രാജേന്ദ്രൻ അരങ്ങത്ത്, ജോണ് ഡാനിയൽ, ഷാജി കോടങ്കണ്ടത്ത്, ഐ.പി. പോൾ, സി.ഒ. ജേക്കബ്, ഡോ. നിജി ജസ്റ്റിൻ, ലാലി ജെയിംസ്, ആൻസി ജേക്കബ്, വില്ലി ജിജോ, കെ.കെ. ബാബു, അഡ്വ. വി. സുരേഷ് കുമാർ, അഡ്വ. സിജോ കടവിൽ, ബൈജു വർഗീസ്, രാജൻ പല്ലൻ, കെ.വി. ദാസൻ, കെ.എച്ച്. ഉസ്മാൻ ഖാൻ, കെ.ബി. ജയറാം, പി. ശിവശങ്കരൻ, എം.എസ്. ശിവരാമകൃഷ്ണൻ, സജീവൻ കുരിയച്ചിറ, രവി താണിക്കൽ, സന്തോഷ് ഐത്താടൻ, സത്താർ ആദൂർ, പി.ഡി. റപ്പായി, കെ. സുരേഷ്, ആശിഷ് മൂത്തേടത്ത്, ജേക്കബ് പൂലിക്കോട്ടിൽ, ജോർജ് ചാണ്ടി എന്നിവർ പങ്കെടുത്തു.