കുത്തിയിരിപ്പുസമരം നടത്തി
1585626
Friday, August 22, 2025 1:39 AM IST
തിരുവില്വാമല: പഞ്ചായത്തിൽനിന്ന് സ്ഥലംമാറിപ്പോയ അസിസ്റ്റന്റ് എൻജിനീയർ, സെക്രട്ടറി എന്നിവർക്കു പകരക്കാരെ നിയമിക്കാത്തതുമൂലം പഞ്ചായത്തിലെ വിവിധ പദ്ധതികൾ അവതാളത്തിലായി. എൻജിനീയറിംഗ് വിഭാഗത്തിന്റെ പ്രവർത്തനങ്ങൾ പൂർണമായും നിലച്ചമട്ടാണ്. എംഎൽഎ ഫണ്ട് ഉപയോഗിച്ചുള്ള റോഡുകളുടെ പണിയും അവതാളത്തിലാണ്. നാലു വർഷത്തിനുള്ളിൽ അഞ്ച് സെക്രട്ടറിമാരാണ് ഇവിടെ വന്നുപോയത്.
ഉദ്യോഗസ്ഥരെ അടിയന്തരമായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് അസി. എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസിനുമുന്നിൽ പഞ്ചായത്ത് പ്രസിഡന്റ് കെ. പത്മജ, വൈസ് പ്രസിഡന്റ് എം. ഉദയൻ എന്നിവരടക്കമുള്ള ഭരണസമിതിയിലെ ആറ് അംഗങ്ങൾ കുത്തിയിരിപ്പുസമരം നടത്തി.