ദേശീയപാതയിൽ അപകടം
1585022
Wednesday, August 20, 2025 1:14 AM IST
കയ്പമംഗലം: പെരിഞ്ഞനത്ത് ദേശീയപാതയിൽ ചരക്കുലോറി നിർത്തിയിട്ടിരുന്ന കണ്ടെയ്നർ ലോറിക്ക് പിന്നിലിടിച്ച് അപകടം. ആർക്കും പരിക്കില്ല.
പെരിഞ്ഞനം പഞ്ചയത്തോഫീസിനുസമീപം ഇന്നലെ ഉച്ചയ്ക്ക് മൂന്നരയോടെയാണ് അപകടമുണ്ടായത്. പെരിഞ്ഞനത്തെ കടയിലേക്ക് ടൈൽസുമായിവന്ന കണ്ടെയ്നർ ലോറിക്ക് പിന്നിൽ കൊടുങ്ങല്ലൂർ ഭാഗത്തുനിന്നുവന്ന ചരക്കുലോറി ഇടിക്കുകയായിരുന്നു.
കൊച്ചിയിൽ ലോഡ് ഇറക്കിയശേഷം ബംഗളൂരുവിലേക്ക് മടങ്ങുകയായിരുന്നു ചരക്കുലോറി. ഇരുവാഹനങ്ങളിലെയും ഡ്രൈവർമാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അപകടത്തെതുടർന്ന് കുറച്ചുസമയം ഗതാഗതം തടസപ്പെട്ടു.