ചൊക്കന എസ്റ്റേറ്റ് ബംഗ്ലാവിന്റെ ഗ്രില്ല് തകര്‍ത്തു
1585031
Wednesday, August 20, 2025 1:14 AM IST
വെള്ളിക്കുളങ്ങര: ചൊക്കന ഹാരിസന് എസ്റ്റേറ്റിലെ മാനേജരുടെ ബംഗ്ലാവിനുനേരെ കാട്ടാനയുടെ ആക്രമണം. ബംഗ്ലാവിനു പിറകിലെ അടുക്കളയുടെ ഭിത്തിയിലുള്ള ഗ്രില്ലുതകര്ത്ത കാട്ടാന അടുക്കളയ്ക്കുള്ളിലുണ്ടായിരുന്ന സാധനസാമഗ്രികള്‍ തുമ്പിക്കൈകൊണ്ട് വലിച്ചുപുറത്തിട്ടു.
ചൊക്കന എസ്റ്റേറ്റിലെ അസിസ്റ്റന്റ് മാനേജര്‍ താമസിക്കുന്ന ബംഗ്ലാവില്‍ തിങ്കളാഴ്ച രാത്രിയിലായിരുന്നു സംഭവം. ഗ്രില്ലു തകര്‍ത്തശേഷം തുമ്പികൈ അകത്തിട്ട് അടുക്കളയിലുണ്ടായിരുന്ന ഗ്യാസ് സിലിൻഡര്‍, പലവ്യഞ്ജനങ്ങള്‍ തുടങ്ങിയവയും മേശയും പുറത്തേക്കുവലിച്ചിട്ടു. സംഭവസമയത്ത് ബംഗ്ലാവില്‍ ആളുണ്ടായിരുന്നില്ല. കഴിഞ്ഞ കുറേദിവസങ്ങളായി ചൊക്കന എസ്റ്റേറ്റില്‍ കാട്ടാനക്കൂട്ടം വിഹരിക്കുന്നുണ്ടെന്നു തൊഴിലാളികള്‍ പറഞ്ഞു.