ഡയാലിസിസ് ധനസഹായം നല്കി തൃശൂർ ലത്തീൻ പള്ളി
1585028
Wednesday, August 20, 2025 1:14 AM IST
തൃശൂര്‍: തിരുഹൃദയ റോമൻ കാത്തലിക് ലത്തീൻ പള്ളിയിൽ വിശുദ്ധ അന്തോണീസിന്റെ ജന്മദിനത്തിരുനാളിലെ ആർഭാടങ്ങൾ ഒഴിവാക്കി നിർധനരായ 250 ഡയാലിസിസ് രോഗികൾക്കു ധനസഹായം വിതരണം ചെയ്തു.
കോട്ടപ്പുറം രൂപത ചാൻസലർ ഫാ. ഷാബു കുന്നത്തൂർ ഉദ്ഘാടനം ചെയ്തു. നൂറുപേർക്കു നൽകാൻ തീരുമാനിച്ച ഫണ്ട് അപേക്ഷകളുടെ ബാഹുല്യത്താൽ 250 പേർക്ക് അയ്യായിരം രൂപവീതം നല്‍കുകയായിരുന്നു.
വികാരി ഫാ. ആന്റണി ചില്ലിട്ടശേരി, സഹവികാരി ഫാ. അനീഷ് ജോസഫ് പുത്തൻപറമ്പിൽ, പാരീഷ് കൗൺസിൽ സെക്രട്ടറി ബ്രിസ്റ്റോ തൈപ്പാടത്ത്, കേന്ദ്രസമിതി പ്രസിഡന്റ് ബെന്നി ചക്കാലയ്ക്കൽ, കൈക്കാരന്മാരായ മൈക്കിൾ നൊറോണ, റോമി തോമസ് തുടങ്ങിയവർ പങ്കെടുത്തു.