സ്റ്റേറ്റ് ജൂണിയര്‍ അത്ലറ്റിക്സ് മീറ്റില്‍ താരമായി പി.എന്‍. അഭിയ
1585522
Thursday, August 21, 2025 8:15 AM IST
ഇരിങ്ങാലക്കുട: തിരുവനന്തപുരത്തു നടന്ന കേരളാ സ്റ്റേറ്റ് ജൂണിയര്‍ അത്ലറ്റിക്സ് മീറ്റില്‍ താരമായി ക്രൈസ്റ്റ് കോളജ് വിദ്യാര്‍ഥി പി.എന്‍. അഭിയ. രണ്ട് ഗോള്‍ഡ് മെഡലും ഒരു സില്‍വര്‍ മെഡലുമാണ് നേടിയത്. തൃശൂര്‍ ജില്ലയെ പ്രതി നിധീകരിച്ചു മത്സരിച്ച അഭിയ 100 മീറ്ററില്‍ വെള്ളി, 200 മീറ്ററില്‍ സ്വര്‍ണം, 4 X100 മീറ്റർ റിലേയിൽ സ്വര്‍ണം എന്നിവ കരസ്ഥമാക്കി. സ്പോര്‍ട്സ് കൗണ്‍സില്‍ ഹോസ്റ്റല്‍ താരമായ അഭിയ ക്രൈസ്റ്റ് കോളജില്‍ സേവിയര്‍ പൗലോസിന്റെ കീഴിലാണു പരിശീലിക്കുന്നത്.