കണ്ണോത്തുകുളം കണ്ണാടിയായി
1585517
Thursday, August 21, 2025 8:15 AM IST
പുന്നയൂർക്കുളം: ഒരുകോടിയോളം രൂപ ചെലവഴിച്ച് നവീകരിച്ചപ്പോൾ പാഴായികിടന്ന കണ്ണോത്തുകുളം നാടിന്റെ കണ്ണാടിയായി. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത്, ജില്ലാപഞ്ചായത്ത്, അർബൻ അഗ്ലോമേഷൻ നഗരസഞ്ചനപദ്ധതി എന്നിവയൊന്നിച്ചാണ് കുളം നവീകരിച്ചത്.
നടപ്പാത, ചുറ്റുമതിൽ, ലൈറ്റ്, ഇരിപ്പടം എന്നിവയൊരുക്കി. 15 സെന്റ് വിസ്തൃതിയുള്ള കുളം സ്വകാര്യവ്യക്തി പഞ്ചായത്തിന് നൽകിയതാണ്. കുന്നത്തൂർ എള്ളൂരകായിൽ റോഡിനുസമീപം നവീകരിച്ച കണ്ണോത്തുകുളം എൻ.കെ. അക്ബർ എംഎൽഎ ഉദ്ഘാടനംചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷഹീർ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നഫീസക്കുട്ടി വലിയകത്ത്, ജില്ലാപഞ്ചായത്തംഗം റഹീം വീട്ടിപ്പറമ്പിൽ, ബ്ലോക്ക് പഞ്ചായത്തംഗം ഫാത്തിമാ ലീനസ്, മന്ദലാംകുന്ന് മുഹമ്മദുണ്ണി, ഇ.കെ. നിഷാർ, ഗ്രീഷ്മാ ഷനോജ്, കുഞ്ഞുമുഹമ്മദ്, അനിത ധർമ്മൻ, അസിസ്റ്റന്റ് എൻജിനീയർ എൻ.പി. ഷിധി തുടങ്ങിയവർ പ്രസംഗിച്ചു.