ഡിഇഒ ഓഫീസിനു മുന്പില് കെപിഎസ്ടിഎ ധര്‍ണ നടത്തി
1585635
Friday, August 22, 2025 1:39 AM IST
ഇരിങ്ങാലക്കുട: മെഡിസെപ്പിന്റെ പേരില്‍ അധ്യാപകരെയും ജീവനക്കാരെയും വഞ്ചിക്കുകയാണെ ന്നും ആരോഗ്യ ഇന്‍ഷ്വറന്‍സ് കാര്യത്തില്‍ ജീവനക്കാര്‍ക്ക് ഓപ്ഷന് സൗകര്യം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് ഡിഇഒ ഓഫിസിനു മുന്പില് കെപിഎസ്ടിഎ സംഘടിപ്പിച്ച ധര്‍ണ നഗരസഭ ചെയര്‍പഴ്സന്‍ മേരിക്കുട്ടി ജോയ് ഉദ്ഘാടനം ചെയ്തു. കെപിഎസ്ടിഎ വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ്് പ്രവീണ്‍ എം.കുമാര്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ്് സാജു ജോര്‍ജ്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ആന്റോ പി. തട്ടില്‍, വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി ഷിജി ശങ്കര്‍, നിധിന് ടോണി, എം.ജെ. ഷാജി, മുഹമ്മദ് റാഫി, സി.ജെ. ദാമു, സുരേഷ്കുമാര്‍, ബി. ബിജു, എന്‍.പി. രജനി, എം. സീന, കെ.എം. റാഫി, കെ.ഇ.അജി, മെല്വിന് ഡേവിസ്, ജോസ് പോള്‍ എന്നിവര്‍ പ്രസംഗിച്ചു.