മോഷണം; കാപ്പ ലംഘിച്ച പ്രതി പിടിയിൽ
1585510
Thursday, August 21, 2025 8:15 AM IST
ചാവക്കാട്: എടക്കഴിയൂർ അയ്യപ്പ സ്റ്റോഴ്സ് മിനി സൂപ്പർമാർക്കറ്റിൽനിന്ന് പട്ടാപ്പകൽ 31,000 രൂപ മോഷ്ടിച്ച പ്രതി പിടിയിൽ. കൊടുങ്ങല്ലൂർ അഴിക്കോട് വലിയറവീട്ടിൽ സുൽഫിക്കറി(40)നെയാണ് ചാവക്കാട് എസ്എച്ച്ഒ വി.വി. വിമലിന്റെ നേതൃത്വത്തിൽ പോലീസ് പൊന്നാനിയിൽനിന്ന് അറസ്റ്റ് ചെയ്തത്.
ഇന്നലെ പകൽ ഉടമ സിജിത്ത് ഉച്ചഭക്ഷണംകഴിക്കാൻപോയ സമയത്ത് കടയിൽ ജീവനക്കാരൻ അഷറഫ് മാത്രമാണ് ഉണ്ടായിരുന്നത്. അഷറഫിന്റെ ശ്രദ്ധതിരിച്ചാണ് മേശയിൽനിന്ന് മോഷണം. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്.
പ്രതിയെ ചോദ്യം ചെയ്തപ്പോഴാണ് കാപ്പ പ്രകാരം ഇയാളെ തൃശൂർ ജില്ലയിൽ പ്രവേശിക്കുന്നത് ഒരു വർഷത്തേക്ക് വിലക്കിയിരുന്നു. നിയമം ലംഘിച്ചതിനും മോഷണത്തിനുമായി കേസുകളെടുത്തു. നിലവിൽ വിവിധ സ്റ്റേഷനുള്ളിൽ ഇയാൾക്കെതിരേ 18 കേസുണ്ട്. എസ്ഐ ശരത് സോമൻ, പ്രൊബേഷൻ എസ്ഐ വിഷ്ണു നായർ, എസ്ഐ ഫൈസൽ തുടങ്ങിയവർ ചേർന്നാണ് അറസ്റ്റ്.