നഗരത്തില്‍ വിനോദത്തിനായി രണ്ട് പാര്‍ക്കുകള്‍ കൂടി തുറക്കുന്നു
1589935
Monday, September 8, 2025 4:39 AM IST
കൊച്ചി: കൊച്ചിക്ക് ഓണസമ്മാനമായി രണ്ട് പാര്‍ക്കുകള്‍ കൂടി ഇന്ന് തുറക്കുന്നു. സിഎസ്എംഎല്‍ സഹകരണത്തോടെ ജിസിഡിഎ നവീകരിച്ച പനമ്പിള്ളിനഗര്‍ ഡിവിഷന് 56ലെ ഗോള്‍ഡന്‍ പാര്‍ക്ക്, എംഐജി പാര്‍ക്ക് എന്നിവയാണ് ഇന്ന് നാടിന് സമര്‍പ്പിക്കുന്നത്.
പാര്‍ക്കുകളുടെ നിലവിലെ ഘടനയില്‍ മാറ്റം വരുത്താതെ, നടപ്പാത, കുട്ടികള്‍ക്കുള്ള കളിസ്ഥലം, ഓപ്പണ്‍ ജിംനേഷ്യം, വിനോദ ഉപാധികള്‍ ക്കുള്ള സ്ഥലം, ശുചിമുറികള്‍ തുടങ്ങി വിവിധ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിക്കൊണ്ടാണ് മോടി പിടിപ്പിച്ചിട്ടുള്ളത്.
മേയര്‍ എം. അനില്‍കുമാര്‍ പാര്‍ക്ക് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ജിസിഡിഎ ചെയര്മാന് കെ. ചന്ദ്രന്‍പിള്ള അധ്യക്ഷത വഹിക്കും. ഉമാ തോമസ് എംഎല്‍എ വിശിഷ്ടാഥിതിയാകും.