യുവജനവാരാഘോഷം സംഘടിപ്പിച്ചു
1589944
Monday, September 8, 2025 4:44 AM IST
കൂത്താട്ടുകുളം: വടകര സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയുടെ കീഴിലുള്ള ക്രൈസ്തവ യുവജന പ്രസ്ഥാനം ഒസിവൈഎമ്മിന്റെ നേതൃത്വത്തിൽ പള്ളിയിൽ യുവജനവാരാഘോഷം നടന്നു.
ഇടവക വികാരി ഫാ. ഏലിയാസ് ജോൺ മണ്ണാത്തിക്കുളം കൊടി ഉയർത്തി. തുടർന്ന് കലാകായിക മത്സരങ്ങൾ അരങ്ങേറി. കുടുംബയൂണിറ്റുകളുടെ നേതൃത്വത്തിൽ പള്ളിമുറ്റത്ത് വടംവലി മത്സരവും നടന്നു. കൂപ്പൺ നറുക്കെടുപ്പിലൂടെ കണ്ടെത്തിയ വിജയികൾക്ക് സമ്മാനങ്ങൾ നൽകി. കലാകായിക മത്സരങ്ങളിലെ വിജയികളെയും അനുമോദിച്ചു.
ഒസിവൈഎം വടകര യൂണിറ്റ് വൈസ് പ്രസിഡന്റ് ഫാ.അജീഷ് ബാബു, സഹവികാരി ഫാ.ഗീവർഗീസ് ബേബി, സെക്രട്ടറി ജസ്ലി മനീഷ്, ജോയിന്റ് സെക്രട്ടറിമാരായ ജോമിൻ ജോയിക്കുട്ടി, ജോർജ് സൈമൺ, ട്രഷറർ കെ.ജെ. ജിതിൻ തുടങ്ങിയവർ നേതൃത്വം നല്കി.