ജില്ലാതല അധ്യാപക ദിനാഘോഷം
1590470
Wednesday, September 10, 2025 4:29 AM IST
കോതമംഗലം: ജില്ലാതല അധ്യാപക ദിനാഘോഷം ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. കോതമംഗംലം സെന്റ് അഗസ്റ്റിൻ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ മുനിസിപ്പൽ ചെയർമാൻ ഇൻ ചാർജ് സിന്ധു ഗണേശൻ അധ്യക്ഷത വഹിച്ചു.
പ്രഫ. ബേബി എം. വർഗീസ് മുഖ്യപ്രഭാഷണം നടത്തി. ഡിഇഒ ബോബി ജോർജ് അധ്യാപകദിന സന്ദേശം നൽകി. മുനിസിപ്പൽ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ജോസ് വർഗീസ് വിദ്യാഭ്യാസ ജില്ലാതല വിജയികൾക്കുള്ള പുരസ്കാരം വിതരണം ചെയ്തു.
എറണാകുളം ആർഡിഡി ഡോ. പി.ജെ. സതീഷ്, വിഎച്ച്എസ്ഇ എഡി പി. നവീന, കോതമംഗലം സെന്റ് അഗസ്റ്റിൻ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ മാനേജർ സിസ്റ്റർ മെറീന സിഎംസി, ഡയറ്റ് പ്രിൻസിപ്പൽ ജി.എസ്. ദീപ, ജോസഫ് വർഗീസ്, അജി ജോൺ, ഡാൽമിയ തങ്കപ്പൻ എന്നിവർ പ്രസംഗിച്ചു.
എറണാകുളം വിദ്യാഭ്യാസ ഉപ ഡയറക്ടർ സുബിൻ പോൾ സ്വാഗതവും സെന്റ് അഗസ്റ്റിൻസ് സ്കൂൾ പ്രധാനാധ്യാപി കയും പ്രോഗ്രാം കമ്മിറ്റി കൺവീനറുമായ സിസ്റ്റർ റിനി മരിയ നന്ദിയും പറഞ്ഞു.
മൂവാറ്റുപുഴ: മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയുടെ ആഭിമുഖ്യത്തിൽ നിര്‍മല ഹയര്‍ സെക്കന്‍ഡറി സ്കൂളിൽ അധ്യാപക ദിനം ആഘോഷിച്ചു. നഗരസഭാ സ്ഥിരംസമിതി അധ്യക്ഷന്‍ ജോസ് കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴ ഡിഇഒ സലാവുദ്ദീന്‍ പുല്ലത് അധ്യക്ഷത വഹിച്ചു. ഡോ. ഡിക്സണ്‍ പി. തോമസ് മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന അവാര്‍ഡ് ജേതാവ് പി.ടി. വര്‍ക്കിയെ ഉപഹാരം നല്കി ആദരിച്ചു. കല്ലൂര്‍ക്കാട് എഇഒ കെ.എം. രാജേഷ്, കൂത്താട്ടുകുളം ഇഇഒ കെ.എ. ശ്രീകല, നിര്‍മല ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. പോള്‍ എടത്തൊട്ടി,
എച്ച്എം ഫോറം സെക്രട്ടറി ഷാജി വര്‍ഗീസ്, കെപിഎസ്ടിഎ പ്രതിനിധി അനൂപ് ജോണ്‍, കെഎഎംഎ പ്രതിനിധി പി.എച്ച്. ഷമീന തുടങ്ങിയവര്‍ പ്രസംഗിച്ചു. ഡോ. ഡിക്സണ്‍ പി. തോമസ് സമ്മാനദാനം നടത്തി.