എൽഡിഎഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ കൂത്താട്ടുകുളത്ത് ജനകീയ ഓണാഘോഷം
1590474
Wednesday, September 10, 2025 4:29 AM IST
കൂത്താട്ടുകുളം: എൽഡിഎഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ ജനകീയ ഓണാഘോഷം നടന്നു. മുൻ പഞ്ചായത്ത് പ്രസിഡന്റ് എൽ. വസുമതി അമ്മ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ അംബിക രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു.
സാഹിത്യ നിരൂപകൻ എം.കെ. ഹരികുമാർ, എസ്എൻഡിപി യൂണിയൻ പ്രസിഡന്റ് പി.ജി. ഗോപിനാഥ്, വടകര യാക്കോബായ പള്ളി വികാരി ഫാ. പോൾ പീച്ചിയിൽ, കുര്യനാട് ചന്ദ്രൻ, കെ. രാജു, സജീവൻ ഓംകാരം തുടങ്ങി വിവിധ മേഖലകളിലുള്ള വ്യക്തിത്വങ്ങളെ ആദരിച്ചു.
നഗരസഭ കൗൺസിലർമാരായ സണ്ണി കുര്യാക്കോസ്, വിജയ ശിവൻ, ജിജി ഷാനവാസ്, സുമ വിശ്വംഭരൻ, പി.ആർ. സന്ധ്യ തുടങ്ങിയവർ പ്രസംഗിച്ചു. നഗരസഭയിൽ യുഡിഎഫ് ഭരണസമിതി നടത്തിയ ഓണാഘോഷത്തിൽ എൽഡിഎഫ് അംഗങ്ങൾ പങ്കെടുത്തിരുന്നില്ല.