വൈപ്പിനിൽ ആറ് റോഡുകൾക്ക് 1.81 കോടി
1590199
Tuesday, September 9, 2025 3:42 AM IST
വൈപ്പിൻ: മണ്ഡലത്തിലെ മൂന്നു പഞ്ചായത്തുകളിൽ ആറു റോഡുകൾ പുനർനിർമിക്കാൻ 1.81 കോടി രൂപയുടെ ഭരണാനുമതിയായെന്നു കെ.എൻ. ഉണ്ണിക്കൃഷ്ണൻ എംഎൽഎ അറിയിച്ചു.
കുഴുപ്പിള്ളി രണ്ടാംവാർഡിൽ തൈക്കാടൻ പള്ളി റോഡ്, വാർഡ് ഏഴിൽ ഊക്കൻസ് റോഡ് എന്നിവയ്ക്ക് 30 ലക്ഷം, മുളവുകാട് വാർഡ് നാലിലെ തച്ചേരി റെസണൻസ് റോഡിനു 16.70 ലക്ഷം, എടവനക്കാട് വാർഡ് രണ്ടിൽ കണ്ടത്തിപ്പറമ്പ് റോഡിനു 32.90 ലക്ഷം,
വാർഡ് മൂന്നിൽ ഇല്ലത്തു നികത്ത് റോഡിനു 37.40 ലക്ഷം, വാർഡ് 13 ലെ ഒളിപ്പറമ്പിൽ അയ്യപ്പ ക്ഷേത്ര റോഡിനു 33.80 ലക്ഷം എന്നിങ്ങനെയാണ് അനുവദിച്ചിരിക്കുന്നത്. ഹാർബർ എൻജിനീയറിംഗ് വിഭാഗത്തിനാണ് നിർമാണ ചുമതല.