നെല്ലിക്കുഴി പൂവത്തൂർ-അറക്കക്കുളം പ്രദേശത്ത് കുടിവെള്ളം എത്തിച്ചു
1589946
Monday, September 8, 2025 4:44 AM IST
കോതമംഗലം: ബ്ലോക്ക് പഞ്ചായത്ത് നെല്ലിക്കുഴി പൂവത്തൂർ-അറക്കക്കുളം പ്രദേശത്ത് പൈപ്പ്ലൈൻ സ്ഥാപിച്ച് കുടിവെള്ളം എത്തിച്ചു. ബ്ലോക്ക് പഞ്ചായത്ത് യാഥാർഥ്യമാക്കിയ ഓലിപ്പാറ കുടിവെള്ള പദ്ധതിയുടെ ഭാഗമാക്കി ഒന്നര കിലോമീറ്റർ ദൂരം പുതുതായി പൈപ്പ്ലൈനിട്ടാണ് 40 കുടുംബങ്ങൾക്ക് കുടിവെള്ളമെത്തിച്ചത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഡയാന നോബി അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി ചെയർമാൻമാരായ ജോമി തെക്കേക്കര, ജെയിംസ് കോറബേൽ,ബ്ലോക്ക് പഞ്ചായത്ത് അംഗം ആനീസ് ഫ്രാൻസിസ്, അസീസ് മാമ്മോളം, ഗുണഫോക്തൃസമിതി പ്രസിഡന്റ് പി. ശശി എന്നിവർ പ്രസംഗിച്ചു.