തെരുവ് വിളക്ക് അറ്റകുറ്റപ്പണി പുനരാരംഭിച്ചു
1590472
Wednesday, September 10, 2025 4:29 AM IST
കൂത്താട്ടുകുളം: നഗരസഭയിലെ തെരുവ് വിളക്ക് അറ്റകുറ്റപ്പണി പുനരാരംഭിച്ചു. കാലങ്ങളായി മുടങ്ങി കിടന്നിരുന്ന തെരുവ് വിളക്കുകളുടെ അറ്റകുറ്റപ്പണികളാണ് ഇന്നലെ രാവിലെ മുതൽ പുനരാരംഭിച്ചിരിക്കുന്നത്.
കൂത്താട്ടുകുളം ഇടയാർ കവലിൽ നിന്നും ആരംഭിച്ച പണികളുടെ ഭാഗമായി വൈദ്യുതി പോസ്റ്റുകളിലെ കേടായ എൽഇഡി ബൾബുകൾ മാറി, നിയമാനുസൃതമായ വോൾട്ടുകളിലുള്ള പുതിയ എൽഇഡി ബൾബുകളും അവയെ സംരക്ഷിക്കാനുള്ള ഷെയ്ഡുകളും സ്ഥാപിച്ചു തുടങ്ങി. നഗരസഭ ചെയർപേഴ്സൺ കലാ രാജു, ഇതര കൗൺസിലർമാരായ പ്രിൻസ് പോൾ ജോൺ,
അഡ്വ. ബോബൻ വർഗീസ്, സിബി കൊട്ടാരം, ജിജോ ടി ബേബി, പി.സി. ഭാസ്കരൻ തുടങ്ങിയവർ സ്ഥലത്ത് എത്തിയിരുന്നു. രണ്ടുദിവസം കൊണ്ട് നഗരത്തിനുള്ളിലെ പണികൾ പൂർണമായും പൂർത്തീകരിക്കും. തുടർന്നുള്ള ദിവസങ്ങളിൽ നഗരസഭയിലെ 25 വാർഡുകളിലും ഇത്തരം പണികൾ പൂർത്തീകരിച്ച് നഗരസഭ പൂർണമായും പ്രകാശപൂരിതമാക്കുമെന്നും ഭരണസമിതി പറഞ്ഞു.