പച്ചത്തുരുത്തിന്റെ സുവർണതീരം
1590480
Wednesday, September 10, 2025 4:44 AM IST
വൈപ്പിൻ: സ്ഥലപരിമിതിയുള്ളയിടങ്ങളിൽ ചെറുവൃക്ഷങ്ങൾ നട്ട് രൂപപ്പെടുത്തുന്ന ഹരിതകേരളം മിഷന്റെ പച്ചത്തുരുത്ത് സംരംഭങ്ങളിൽ പൊതുവിഭാഗത്തിൽ പള്ളിപ്പുറത്തെ മുനമ്പം സുവർണതീരം ബീച്ചിലെ പച്ചത്തുരുത്ത് ജില്ലയിൽ ഒന്നാമതെത്തി.
30 ഇനങ്ങളിലായി 300 ഓളം ഫലവൃക്ഷങ്ങളും വള്ളിച്ചെടികളും മുളങ്കൂട്ടങ്ങളും ഇടതൂർന്ന് നിൽക്കുന്നിടമാണിത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ പെടുത്തി പള്ളിപ്പുറം പഞ്ചായത്താണ് രൂപം നൽകിയത്.
കടൽത്തീരമായതിനാൽ നനയ്ക്കാനുള്ള വെള്ളം ദൂരെ നിന്നാണ് എത്തിച്ചിരുന്നത്. ദേവഹരിതം വിഭാഗത്തിൽ തിരുമാറാടി പഞ്ചായത്തിലെ മണ്ണത്തൂർ കോണത്തുകാവ് ആണ് ഒന്നാം സ്ഥാനം നേടിയത്.