ഹരിതകര്‍മ സേനാംഗങ്ങളെ ആദരിച്ചു
1590224
Tuesday, September 9, 2025 4:22 AM IST
മൂവാറ്റുപുഴ: ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ ഓണാഘോഷത്തോടനുബന്ധിച്ച് നഗരസഭയിലെ ഹരിത കര്‍മ്മ സേനാംഗങ്ങളെ ആദരിച്ചു. ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ബിനോയ് മത്തായി നിര്‍വഹിച്ചു. ലയണ്‍സ് ക്ലബ് പ്രസിഡന്റ് ജയ ബാലചന്ദ്രന് അധ്യക്ഷത വഹിച്ചു. മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ കെ.കെ കുരുവിള മുഖ്യാതിഥിയായിരുന്നു.