ആയിരങ്ങൾ അണിനിരന്ന് ഗുരുദേവ ജയന്തി മഹാഘോഷയാത്ര
1589943
Monday, September 8, 2025 4:44 AM IST
മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരത്തെ മഞ്ഞക്കടലാക്കി ശ്രീനാരായണ ഗുരുദേവ ജയന്തി മഹാഘോഷയാത്ര. ഇന്നലെ ഉച്ചയോടെ 33 ശാഖകളിൽ നിന്ന് ആയിരക്കണക്കിന് ശ്രീനാരായണീയർ മൂവാറ്റുപുഴ കെഎസ്ആർടിസി ജംഗ്ഷനിലേക്ക് എത്തി.
മൂന്നരയോടെ പ്രത്യേകം തയാറാക്കിയ മണ്ഡപത്തിൽ നിന്ന് യൂണിയൻ പ്രസിഡന്റ് വി.കെ. നാരായണൻ, സെക്രട്ടറി എ.കെ. അനിൽകുമാർ, വൈസ് പ്രസിഡന്റ് പി.എൻ. പ്രഭ, ഡയറക്ടർ ബോർഡ് അംഗങ്ങളായ എൻ. രമേശ്, പ്രമോദ് കെ. തമ്പാൻ എന്നിവരുടെ നേതൃത്വത്തിൽ ജയന്തി ഘോഷയാത്രയ്ക്ക് തുടക്കമായി.
പൂക്കാവടി, ആട്ടക്കാവടി, തെയ്യം, അർദ്ധനാരീശ്വരൂപം, ഗുരുദേവ വിഗ്രഹം വഹിക്കുന്ന രഥങ്ങൾ, മഞ്ഞക്കൊടികൾ, മഞ്ഞക്കുടകൾ, ഗുരുദേവ ചിത്രങ്ങൾ, കലാരൂപങ്ങൾ, നിശ്ചലദൃശ്യങ്ങൾ, വിവിധ വാദ്യമേളങ്ങൾ തുടങ്ങിയവ ഘോഷയാത്രയ്ക്ക് മിഴിവേകി.
ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് വി.കെ. നാരായണൻ അധ്യക്ഷത വഹിച്ചു. ഡോ. മാത്യു കുഴൽനാടൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. നഗരസഭാധ്യക്ഷൻ പി.പി. എൽദോസ് വിദ്യാഭ്യാസ അവാർഡ് ദാനം നിർവഹിച്ചു.
വാർഡ് അംഗം ജിനു മടേക്കൽ, യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ എൻ. രമേശ് , പ്രമോദ് കെ. തമ്പാൻ,യൂണിയൻ സെക്രട്ടറി എ.കെ. അനിൽകുമാർ, എന്നിവർ പ്രസംഗിച്ചു. എസ്എന്‍ഡിപി യോഗം ഇളങ്ങവം ശാഖയുടെ നേതൃത്വ ത്തില്‍ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം സംഘടിപ്പി ച്ചു. സമ്മേളനത്തിന് മുന്നോടി യായി ശാഖ പ്രസിഡന്റ് ഒ.എന്‍ ഷാജി പതാക ഉയര്‍ത്തി. സ മ്മേളനം യൂണിയന് വൈസ് പ്രസിഡന്റ് കെ.എസ്. ഷിനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു.
പിറവം: എസ്എന്‍ഡിപി യോഗം ശാഖയുടെ നേതൃത്വത്തില്‍ ചതയദിന ഘോഷയാത്രയും അന്നദാനവും നടത്തി. ഗുരുപൂജയോടെ ശാഖാങ്കണത്തില്‍ നിന്ന് ആരംഭിച്ച ഘോഷയാത്ര ടൗണ്‍ ചുറ്റി പിറവം കുട്ടികളുടെ പാര്‍ക്കില്‍ സമാപിച്ചു.
ഘോഷയാത്രയ്ക്ക് ശാഖാ പ്രസിഡന്റ് കെ.കെ. രാജു, വൈസ് പ്രസിഡന്റ് രാജീവന്, സെക്രട്ടറി സി.കെ. പ്രസാദ്, എം.എന്‍. അപ്പുക്കുട്ടന്, സി.എസ്. ജയദേവന് എന്നിവര്‍ നേതൃത്വം നല്കി. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു.