ഫിസിയോതെറാപ്പി ദിനാചരണം
1590485
Wednesday, September 10, 2025 4:44 AM IST
കൊച്ചി: ലോക ഫിസിയോതെറാപ്പി ദിനത്തോടനുബന്ധിച്ച് ലൂര്‍ദ് ആശുപത്രിയില്‍ ഫിസിയോതെറാപ്പി ദിനാചരണം നടത്തി. ലൂര്‍ദ് ഹോസ്പിറ്റല്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. സെബി വിക്ടര്‍ തുണ്ടിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. ലൂര്‍ദ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഫാ. ജോര്‍ജ് സെക്വീര,
അസോ. ഡയറക്ടര്‍ ഫാ. വിമല്‍ ഫ്രാന്‍സിസ്, ഓര്‍ത്തോപീഡിക്സ് വിഭാഗം മേധാവി ഡോ. ജോണ്‍ ടി. ജോണ്‍, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. അനുഷ വര്‍ഗീസ്, ചീഫ് ഫിസിയോതെറാപ്പിസ്റ്റ് അനുപമ ജി. നായര്‍, ഫാ. സോനു ആംബ്രോസ്, ഫാ. ആന്റണി റാഫേല്‍ കോമരംചാത്ത്,
സിസ്റ്റര്‍ മെറീന എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് ഇന്റേണ്‍ഷിപ് വിദ്യാര്‍ഥികള്‍ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.