നിയന്ത്രണംവിട്ട കാർ കായലിൽ വീണു ഗ്ലാസ് തകർത്ത് ഡ്രൈവർ രക്ഷപ്പെട്ടു
1590490
Wednesday, September 10, 2025 4:58 AM IST
ചെറായി: നിയന്ത്രണംവിട്ട കാർ കായലിൽ വീണു മുങ്ങി, കാർ ഓടിച്ചിരുന്നയാൾ ചില്ല് തകർത്ത് അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 11ഓടെ ചെറായി രക്തേശ്വരി ബീച്ച് റോഡിലായിരുന്നു അപകടം. കോതമംഗലം പുതുപ്പാടി ചിറപ്പാട്ട് വീട്ടിൽ ജിഷ്ണു വിക്രമൻ ഓടിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.
ബീച്ചിൽ റിസോർട്ടിൽ താമസിച്ചിരുന്ന ഇയാൾ എന്തോ വാങ്ങുന്നതിനായി ചെറായിയിൽ പോയി തിരിച്ചുവരും വഴിയാണ് അപകടത്തിൽപ്പെട്ടത്. കാറിൽ മറ്റാരും ഉണ്ടായിരുന്നില്ല. കാർ കായലിൽ പതിച്ച ഉടൻ ഇയാൾ ഗ്ലാസ് പൊട്ടിച്ച് പുറത്തിറങ്ങി നീന്തി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് അയ്യമ്പിള്ളി സർക്കാർ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ തേടി.