പന്തയ്ക്കൽ കെപിജി വായനശാലയിൽ ഓണാഘോഷം
1590215
Tuesday, September 9, 2025 4:17 AM IST
അങ്കമാലി: പന്തയ്ക്കൽ കെപിജി സ്മാരക വായനശാല "ഓണാഘോഷം- 2025' സംഘടിപ്പിച്ചു. പൊതുസമ്മേളനം ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. ഷാജി ഉദ്ഘാടനം നിർവഹിച്ചു. വായനശാല പ്രസിഡന്റ് കെ.ആർ. ബാബു അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ കറുകുറ്റി പഞ്ചായത്ത് മെമ്പർ റോസിലി മൈക്കിൾ, കറുകുറ്റി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.കെ. ഗോപി, ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പർ പ്രകാശ് പാലാട്ടി, ലൈബ്രറി സെക്രട്ടറി എ. എസ്. സുനിൽ, സി. എ. ബാബു എന്നിവർ പ്രസംഗിച്ചു.
സമ്മേളനാനന്തരം നാല് വനിതാ ടീമുകൾ അവതരിപ്പിച്ച കൈകൊട്ടിക്കളി ഉണ്ടായിരുന്നു.