അങ്കമാലി എൽഎഫ് ആശുപത്രിയില്‍ നേത്രദാന പക്ഷാചരണ സമാപന സമ്മേളനം
1590484
Wednesday, September 10, 2025 4:44 AM IST
അങ്കമാലി: ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ഭാഗമായി കേരള നേത്രബാങ്ക് അസോസിയേഷന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിച്ച നേത്രദാന ബോധവത്കരണ യജ്ഞത്തിന്റെയും നേത്രദാന പക്ഷാചരണത്തിന്റെയും സമാപന സമ്മേളനം അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയില്‍ നടത്തി.
യുവ സിനിമാതാരം മാത്യു തോമസ് ഉദ്ഘാടനം ചെയ്തു. നേത്രദാനത്തിന്റെ ആവശ്യകത പൊതുജനങ്ങളെ ബോധ്യപ്പെടുത്തുന്ന കാര്യത്തില്‍ സമൂഹത്തിന്റെ എല്ലാ ശ്രേണികളിലുള്ളവര്ക്കും ധാര്‍മിക ഉത്തരവാദിത്വമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
നേത്രബാങ്ക് പ്രസിഡന്റും എല്‍എഫ് ആശുപത്രി ഡയറക്ടറുമായ ഫാ. ജോക്കബ് ജി. പാലയ്ക്കാപ്പിള്ളി അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ഡയറക്ടറും നേത്രബാങ്ക് ജനറല്‍ സെക്രട്ടറിയുമായ ഫാ. വര്‍ഗീസ് പാലാട്ടി, മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ഹില്‍ഡ കെ. നിക്സണ്, ഫാ. സാജു ചിറയത്ത്, ഡോ. എലിസബത്ത് ജോസഫ്, ബെന്നി കുര്യാക്കോസ്, ഫ്രാന്‍സീസ് ആന്റണി, ഡോ. തോമസ് ചെറിയാന് എന്നിവര്‍ പ്രസംഗിച്ചു.
നേത്രദാന രംഗത്തെ പ്രവര്‍ത്തന മികവിനുള്ള പുരസ്കാരങ്ങള്‍ നേത്ര ബാങ്ക് മാനജര്‍ സിജോ ജോസ്, കോ-ഓർഡിനേറ്റര്‍ ജയേഷ് സി. പാറയ്ക്കല്‍ എന്നിവര്‍ പ്രഖ്യാപിച്ചു.