ശ്രീകൃഷ്ണ ജയന്തി ആഘോഷം : ഇന്ന് പതാകദിനം
1590483
Wednesday, September 10, 2025 4:44 AM IST
കൊച്ചി: ജില്ലയില്‍ ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷം വിപുലമായി നടത്താന്‍ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ശ്രീകൃഷ്ണ ജയന്തിദിനമായ 14 ന് ജില്ലയിലെ നാനൂറിലധികം പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ശോഭായാത്രകള്‍ സംഘടിപ്പിക്കും.
ബാലഗോകുലത്തിന്റെ സുവര്‍ണജയന്തി വര്‍ഷമായ ഇത്തവണ ശ്രീകൃഷ്ണജയന്തി ദിനത്തില്‍ ജില്ലയില്‍ നടക്കുന്ന ശോഭായാത്രകളില്‍ ആയിരക്കണക്കിന് ശ്രീകൃഷ്ണഭക്തരുടെ പങ്കാളിത്തം ഉണ്ടാകുമെന്നും ബാലഗോകുലം കൊച്ചി മഹാനഗര്‍ സമിതിയും ശ്രീകൃഷ്ണജയന്തി ബാലദിനാഘോഷ സമിതിയും സംയുക്തമായി എറണാകുളത്ത് നടത്തിയ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ശ്രീകൃഷ്ണജയന്തി ബാലദിനാഘോഷങ്ങള്‍ക്ക് തുടക്കംകുറിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി പതാകദിനം നടക്കും.