ഭവനങ്ങളുടെ താക്കോൽ കൈമാറി
1590225
Tuesday, September 9, 2025 4:22 AM IST
കോതമംഗലം: ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പിഎംഎവൈ- ജി പദ്ധതിയിൽ നിർമാണം പൂർത്തീകരിച്ച ഭവനങ്ങളുടെ താക്കോൽ പ്രസിഡന്റ് പി.എ.എം. ബഷീർ കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡയാന നോബി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൽമ പരീത്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻമാരായ ജോമി തെക്കേക്കര, ജെയിംസ് കോറബേൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം ആനിസ് ഫ്രാൻസിസ്, പഞ്ചായത്ത് അംഗങ്ങളായ ജോഷി പൊട്ടക്കൽ, രേഖ രാജു, ബിൻസി മോഹൻ, ജോയിന്റ് ബിഡിഒ ഷൈജു പോൾ, കെ.ഐ. ജോൺസൺ, പി.വി. വർഗീസ്, സാബു ജോസ്, ജോബി കാരാഞ്ചേരി എന്നിവർ പങ്കെടുത്തു.
കേന്ദ്രവിഷ്കൃത പദ്ധതിയായ പിഎംഎവൈ- ജി പദ്ധതിയിൽ ബ്ലോക്ക് പഞ്ചായത്തിൽ 2018 മുതൽ അപേക്ഷിച്ചിട്ടുളള 1211 കുടുംബങ്ങൾക്ക് വീട് പണിയുന്നതിന് ഫണ്ടനുവദിച്ചു. ഇതിൽ 253 കുടുംബങ്ങൾ പദ്ധതിപ്രകാരം എഗ്രിമെന്റ് വച്ച് 248 വീടുകളുടെ നിർമാണം ആരംഭിച്ചു.
കുട്ടമ്പുഴ പഞ്ചായത്തിൽ 123 കുടുംബങ്ങൾ അപേക്ഷകരിലുണ്ട്. അതിൽ 48 കുടുംബങ്ങൾ എഗ്രിമെന്റ് വച്ച് 45 വീടുകളുടെ നിർമാണം ആരംഭിച്ചു. രണ്ട് വീടുകളുടെ നിർമാണം പൂർത്തീകരിച്ചു.