റൂട്സ് ടു റൂട്സ് കളമശേരിയില്‍
1589941
Monday, September 8, 2025 4:39 AM IST
കൊച്ചി: കളമശേരി കിന്‍ഫ്രാ ബിസിനസ് പാര്‍ക്കില്‍ ഓര്‍ഗാനിക് ഉത്പന്നങ്ങള്‍, നാടന്‍ ഭക്ഷ്യോത്പന്നങ്ങള്‍ എന്നിവ സംസ്കരിച്ച് ഒര്‍ഗാനോ, ഓണ്‍ലി ഓര്‍ഗാനിക്, എല്‍ നാച്വറല്‍ ബാന്‍ഡുകളില്‍ വിപണിയിലെത്തിക്കുന്ന കോട്ട് വെഞ്ചേഴ്സിന്റെ ആദ്യ ഓഫ്ലൈന് സ്റ്റോര്‍ ‘റൂട്സ് ടു റൂട്സ്’ തുറന്നു.
എച്ച്എംടി ജംഗ്ഷനു സമീപം തുറന്ന സ്റ്റോര്‍ സംഗീത സംവിധായകന് അല്‍ഫോണ്‍സ് ജോസഫ് ഉദ്ഘാടനം ചെയ്തു. മില്ലറ്റുകള്, വിവിധ തരം വിത്തുവര്ഗങ്ങള് എന്നിവയുടെ ഉത്പന്നങ്ങള്‍, ഇടിയിറച്ചി, നാടന്‍ തേന്‍, നെല്ലിക്കാ കാന്താരി, മറയൂര്‍ ശര്‍ക്കര,
ചിക്കറി ചേര്‍ക്കാത്ത കാപ്പിപ്പൊടി, ചിയ, ക്വിനോവ തുടങ്ങിയ സീഡുകള്‍, കഴുകി ഉണങ്ങിപ്പൊടിച്ച മസാലകള്‍ തുടങ്ങി 400 ഓളം നാടന്‍, ഓര്‍ഗാനിക് ഉത്പന്നങ്ങള്‍ ഇവിടെ ലഭിക്കുമെന്നു കോട്ട് വെഞ്ച്വേഴ്സ് മാനേജിംഗ് ഡയറക്ടര്‍ നിബി കൊട്ടാരം, ഡയറക്ടര്‍ സിമി എന്‍. ജോസ് എന്നിവർ പറഞ്ഞു.
9633448855 എന്ന നമ്പറില്‍ വാട്സാപ്പിലൂടെയും www.routestoroots.in എന്ന സൈറ്റിലൂടെയും ഉത്പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്യാം.