നെടുമ്പാശേരി : പാറക്കടവ് ബ്ലോക്ക് പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണം വിപണന പ്രദർശന മേള സമാപിച്ചു. അഞ്ച് ദിവസത്തെ മേളയുടെ സമാപന സമ്മേളനം മന്ത്രി പി. രാജീവ്‌ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ടി.വി. പ്രദീഷ് അധ്യക്ഷനായിരുന്നു.

നെടുമ്പാശേരി പഞ്ചായത്ത് പ്രസിഡന്‍റ് എ.വി.സുനിൽ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് താരാ സജീവ്, സി. എം. വർഗീസ്, ആനി കുഞ്ഞുമോൻ, അഡ്വ. റ്റി.എ. ഷബീർ അലി, ദിലീപ് കപ്രശേരി, എന്നിവർ പ്രസംഗിച്ചു. വേദിയിൽ കാഞ്ഞൂർ നാട്ടുപൊലിമയുടെ നാടൻ പാട്ടുകൾ അരങ്ങേറി.