പുഴയില്‍ വീണ 10 വയസുകാരനെ രക്ഷിച്ച വിദ്യാര്‍ഥിയെ ആദരിച്ചു
1590468
Wednesday, September 10, 2025 4:29 AM IST
കൊച്ചി: പുഴയില്‍ വീണ 10 വയസുകാരനെ സ്വന്തം ജീവന് പണയപ്പെടുത്തി രക്ഷപ്പെടുത്തിയ കവളങ്ങാട് സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി യു.എസ്. മുഹമ്മദ് ഫയാസിനെ സ്കൂള്‍ മാനേജ്മെന്റിന്റെ നേതൃത്വത്തില്‍ ആദരിച്ചു. കവളങ്ങാട് സെന്റ്റ് ജോണ്‍സ് പള്ളി വികാരി ഫാ. ബേബി മംഗലത്ത് മെമന്റോ സമ്മാനിച്ചു.
സ്കൂള്‍ മാനേജര്‍ ലിബു തോമസ് ക്യാഷ് അവാര്‍ഡ് നല്കി. സ്കൂള്‍ ബോര്‍ഡ് കമ്മിറ്റിയംഗം ബിനോയ് പോള്‍ പൊന്നാടയണിയിച്ചു. പിടിഎയും സ്റ്റാഫും കൂടി നല്കുന്ന മെമന്റോ പിടിഎ പ്രസിഡന്റ് പി.കെ. സുഭാഷ് നല്കി. സ്കൂള്‍ ഹെഡ്മിസ്ട്രസ് സോജി ഫിലിപ്പ്, സ്കൂള്‍ ബോര്‍ഡ് കമ്മിറ്റിയംഗം ജോര്‍ജ് എടപ്പാറ, ഷിയാസ് കെ.മുഹമ്മദ്, പി.കെ.ഷൈനി എന്നിവര്‍ പ്രസംഗിച്ചു.