തവളപ്പാറ സന്തോഷ് ലൈബ്രറിയിൽ അധ്യാപകദിനാഘോഷം
1590218
Tuesday, September 9, 2025 4:17 AM IST
അങ്കമാലി : തവളപ്പാറ സന്തോഷ് ലൈബ്രറിയിൽ അധ്യാപക ദിനാഘോഷം നടത്തി. ആഘോഷത്തിന് ലൈബ്രറി മുറ്റത്തെത്തിയ മുപ്പതോളം അധ്യാപകരെ കളഭം ചാർത്തി ഹാളിലേക്ക് സ്വീകരിച്ചു.
അധ്യാപക ദിനാചരണ സമ്മേളനം ടൈറ്റസ് വർഗീസ് കോറെപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു. എ.പി.ജെ. അബ്ദുൾ കലാം സ്റ്റഡി സെന്റർ സംസ്ഥാന അവാർഡ് ജേതാവും അധ്യാപികയുമായ റീന വർഗീസിനെ പൊന്നാടയണിച്ച് ആദരിച്ചു. പബ്ലിക് പ്രോസിക്യൂട്ടറായി സ്ഥാനക്കയറ്റം ലഭിച്ച അഡ്വ. സന്തോഷ് വർഗീസിനെയും വിദ്യാഭ്യാസ രംഗത്ത് ഉന്നത വിജയം നേടിയ അദ്ദേഹത്തിന്റെ രണ്ട് പുത്രിമാരെയും ആദരിച്ചു.
ചടങ്ങിൽ 93 വയസുള്ള അധ്യാപകൻ പൗലോസും സന്നിഹിതനായിരുന്നു. പി.എ. ദേവസി മാസ്റ്റർ, ജി.യു. വർഗീസ്, എ.പി. ശശീന്ദ്രൻ, വാർഡ് മെമ്പർ ത്രേസ്യാമ്മ ജോർജ് എന്നിവർ പ്രസംഗിച്ചു. സ്നേഹ വിരുന്നും ഒരുക്കിയിരുന്നു. സന്തോഷ് ലൈബ്രറിയുടെ സുവർണ ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിച്ച ഈ പരിപാടി ഏറെ ശ്രദ്ധേയമായി.