സെന്റ് കാർലോ അക്വിറ്റസ് പള്ളി ആശീർവദിച്ചു
1590206
Tuesday, September 9, 2025 4:02 AM IST
പള്ളിക്കര: ലെയോ മാർപാപ്പ കഴിഞ്ഞ ദിവസം വിശുദ്ധനായി പ്രഖ്യാപിച്ച കാർലോ അക്വിറ്റസിന്റെ പേരിൽ കാക്കനാട് പള്ളിക്കരയിൽ നിർമിച്ച ദേവാലയം ആശീർവദിച്ചു. വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള ദേവാലയം ആർച്ച്ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പിലാണ് ആശീർവദിച്ചത്.
വികാരി ജനറാൾമാരായ മോൺ. മാത്യു കല്ലിങ്കൽ, മോൺ. മാത്യു ഇലഞ്ഞിമറ്റം, ചാൻസലർ ഫാ. എബിജിൻ അറക്കൽ, ഫാ. സോജൻ മാളിയേക്കൽ, ഫാ. റോക്കി കൊല്ലംപറമ്പിൽ, ഫാ. പാട്രിക് ഇലവുങ്കൽ എന്നിവർ പങ്കെടുത്തു.