യുവദീപ്തി-കെസിവൈഎം പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനം
1590222
Tuesday, September 9, 2025 4:17 AM IST
കോതമംഗലം: കുറുപ്പംപടി ഫൊറോന യുവദീപ്തി-കെസിവൈഎമ്മന്റെ പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനവും മാര്‍ഗരേഖ പ്രകാശനവും നടത്തി. കെസിവൈഎം രൂപത അസിസ്റ്റന്റ് ഡയറക്ടർ ഫാ. ആന്റണി വിളയപ്പിള്ളിൽ ഉദ്ഘാടനം ചെയ്തു. 2025 ലെ പ്രവർത്തന മാർഗരേഖ ഫൊറോന വികാരി ഫാ. ജെയിംസ് കക്കുഴിയിൽ പ്രകാശനം ചെയ്തു. ഫൊറോന പ്രസിഡന്റ് ജിനോ സാന്റി അധ്യക്ഷത വഹിച്ചു.
ഫൊറോന ഡയറക്ടർ ഫാ. ജോസഫ് പുളിക്കൽ, ആനിമേറ്റർ സിസ്റ്റർ ബെൽസി, കെസിവൈഎം രൂപത ജനറൽ സെക്രട്ടറി അനു മേക്കുഴി, രൂപത വൈസ് പ്രസിഡന്റ് മെൽബിൻ കുര്യാക്കോസ്, എസ്എംവൈഎം രൂപത കൗൺസിലർ എബിൻ ഫിലിപ്പ്, സെക്രട്ടറി അഷിൻ സാജു, ജോയൽ എന്നിവർ പ്രസംഗിച്ചു.
പതാകവന്ദനം, വിവിധ കലാപരിപാടികൾ, ചർച്ചകൾ, ആദരിക്കൽ, എന്നിവയും നടത്തി. ഫാ. മാത്യുമുണ്ടക്കൽ, ഡീക്കൻ ആൽബർട്ട് പീച്ചാട്ട്, സെക്രട്ടറി ദിയ ബെന്നി, ഫെബിൻ പോൾ ജെസ്റ്റിൻ ജോയി, ആഗ്നസ് മരിയ ജോയി, ചെൽസ ബിജു, യൂണിറ്റ് പ്രസിഡന്റ് അന്ന തോമസ് മാങ്കുഴ, അരുൺ പാറയ്ക്കൽ, ആൽബി കാട്ടരുകുടി എന്നിവർ നേതൃത്വം നൽകി.