ലീജിയന് കോണ്‍ഗ്രസ്
1590487
Wednesday, September 10, 2025 4:58 AM IST
കൊച്ചി: ലീജിയൻ ഓഫ് മേരി വരാപ്പുഴ അതിരൂപത ഘടകം ലീജിയന് കോണ്‍ഗ്രസ് നടത്തി. എറണാകുളം സെന്റ് ആല്‍ബര്‍ട്സ് ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന പരിപാടിയിൽ രണ്ടായിരത്തിലധികം പേർ പങ്കെടുത്തു.
ദിവ്യബലിയിൽ അതിരൂപത വികാരി ജനറാള്‍ മോണ്‍. മാത്യു ഇലഞ്ഞിമറ്റം മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. മാര്ട്ടിന് തൈപ്പറമ്പില്‍, ഫാ. യേശുദാസ് പഴമ്പിള്ളി, ഫാ. ഡെസ്ലിന്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. മോണ്‍. ക്ലീറ്റസ് പറമ്പിലോത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു. ബ്രദര്‍ തോമസ് മേനച്ചേരില്‍, സിസ്റ്റര്‍ എലിസബത്ത്, സിസ്റ്റര്‍ ഫില്മ ജോയി എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.
തുടര്‍ന്ന് സെന്റ് ഫ്രാന്‍സീസ് അസീസി കത്തീഡ്രല്‍ ദേവാലയത്തിലേക്കു നടന്ന ജപമാല പ്രദിക്ഷണത്തിനു ഫാ. സ്റ്റാന്‍ലി മാതിരപ്പിള്ളി നേതൃത്വം നല്കി. സമാപന സമ്മേളനത്തില്‍ വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ സന്ദേശം നല്കി.