കാടുകുറ്റി സബേല്‍ എഫ്സിക്ക് കിരീടം
1590486
Wednesday, September 10, 2025 4:58 AM IST
കൊച്ചി: ദി യൂണിയന് ഓഫ് ആംഗ്ലോ ഇന്ത്യന്‍ അസോസിയേഷന്‍സ് കേരള സ്റ്റേറ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ രണ്ടാമത്തെ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ കാടുകുറ്റി സബേല്‍ എഫ്സി കിരീടം സ്വന്തമാക്കി. പെനാല്‍റ്റി ഷൂട്ടൗട്ട് വരെ നീണ്ട ഫൈനല്‍ മത്സരത്തില്‍ ഗാമ എഫ്സി ഇളങ്ങുന്നപുഴയെയാണ് രണ്ടിനെതിരേ നാല് ഗോളുകള്‍ക്ക് സബേൽ കീഴടക്കിയത്.
വിജയികള്‍ക്കുള്ള തോമസ് സാവിയോ മെമ്മോറിയല്‍ ട്രോഫി ടി.ജെ. വിനോദ് എംഎല്‍എയും റണ്ണറപ്പുകള്‍ക്ക് മാത്യു ഒലിവര്‍ മെമ്മോറിയല്‍ ട്രോഫി മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം സേവിയര്‍ പയസും സമ്മാനിച്ചു. കടവന്ത്ര റീജണല്‍ സ്പോര്‍ട്സ് സെന്ററില്‍ നടന്ന ടൂര്‍ണമെന്റ് മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം പി.പി. തോബിയാസാണ് ഉദ്ഘാടനം ചെയ്തത്.