സ്കൂട്ടറിൽനിന്ന് വീണ് പരിക്കേറ്റ വീട്ടമ്മ മരിച്ചു
1590048
Monday, September 8, 2025 10:19 PM IST
കോതമംഗലം: ഭര്‍ത്താവിനൊപ്പം സ്കൂട്ടറില്‍ സഞ്ചരിക്കെവെ റോഡില്‍ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.
കോതമംഗലം കോഴിപ്പിള്ളി പാറേക്കാട്ട് ദേവരാജന്റെ ഭാര്യ സുധ (60) ആണ് മരിച്ചത്. കീരമ്പാറ പഞ്ചായത്തിലെ വെളിയേല്‍ച്ചാലില്‍ ഞായറാഴ്ച വൈകുന്നേരമായിരുന്നു അപകടം.
സ്കൂട്ടര്‍ റോഡിലെ ഹമ്പില്‍ കയറിയപ്പോൾ സുധ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഗുരുതര പരിക്കേറ്റ സുധ ആലുവയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരമാണ് മരിച്ചത്.
പോസ്റ്റുമോര്‍ട്ടത്തിന് ശേഷം സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പില്‍. സുധ കല്ലൂര്‍ക്കാട് മങ്കുത്തേല്‍ കുടുംബാംഗമാണ്. മകന്: അജയ്, മരുമകള്‍: ശ്രുതി വരകില്‍ മാമലക്കണ്ടം.