സ്കൂൾ കെട്ടിടം ഉദ്ഘാടനവും വർണക്കൂടാരം സമർപ്പണവും
1590473
Wednesday, September 10, 2025 4:29 AM IST
കോലഞ്ചേരി: പഴന്തോട്ടം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്നും രണ്ടുകോടി രൂപ അനുവദിച്ച് നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി പി. രാജീവ് നിർവഹിച്ചു. പ്രീ പ്രൈമറി കുട്ടികൾക്കായുള്ള വർണക്കൂടാരത്തിന്റെ ഉദ്ഘാടനവും ചടങ്ങിൽ മന്ത്രി നിർവഹിച്ചു.
അഡ്വ. പി.വി ശ്രീനിജിൻ എംഎൽഎ അധ്യക്ഷനായി. സമഗ്ര ശിക്ഷാ കേരള ജില്ലാ പ്രോഗ്രാം ഓഫീസർ വി.ജി. ജോളി വർണക്കൂടാരം റിപ്പോർട്ട് അവതരിപ്പിച്ചു. പ്രിൻസിപ്പൽ എസ്. രജനി, ഹെഡ്മിസ്ട്രസ് എൻ. സിനി, വിദ്യാലയ വികസനസമിതി ചെയർമാൻ സ്വർണത്ത് നാരായണൻ നമ്പൂതിരിപ്പാട്, ഓൾഡ് സ്റ്റുഡൻസ് അസോസിയേഷൻ സെക്രട്ടറി കെ.സി. മാത്യു,
പിടിഎ പ്രസിഡന്റ് അഞ്ജന സുഭാഷ്, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ, അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.