കൊച്ചിയില്‍ വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പ് : ഫോര്‍ട്ട്കൊച്ചി സ്വദേശിനിക്ക് പണം നഷ്ടപ്പെട്ടു
1590198
Tuesday, September 9, 2025 3:42 AM IST
മട്ടാഞ്ചേരി: കഴിഞ്ഞ ദിവസം വെര്‍ച്വല്‍ അറസ്റ്റിന്റെ പേരില്‍ മട്ടാഞ്ചേരി സ്വദേശിനിയായ വീട്ടമ്മയുടെ കോടികള്‍ നഷ്ടപ്പെട്ടതിന് പിന്നാലെ ഫോര്‍ട്ട്കൊച്ചി സ്വദേശിനിയായ വീട്ടമ്മയ്ക്ക് 95000 രൂപ നഷ്ടപ്പെട്ടു. സംഭവത്തില്‍ ഫോര്‍ട്ട്കൊച്ചി പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
ഫോര്‍ട്ട്കൊച്ചി മുല്ലവളപ്പ് സ്വദേശിനിയായ 43 കാരിയായ വീട്ടമ്മയാണ് തട്ടിപ്പിനിരയായത്. ഇവരുടെ ഫോണിലേക്ക് എഫ്എം കസ്റ്റമര്‍ കെയറില്‍ നിന്നാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഒരു ലിങ്ക് അയച്ച് കൊടുക്കുകയും ഈ ലിങ്ക് തുറന്നപ്പോള്‍ വീട്ടമ്മയുടെ ഫോണിലെ വിവരങ്ങള്‍ തട്ടിപ്പുകാര്‍ക്ക് ലഭിക്കുകയും വീട്ടമ്മയുടെ ബാങ്ക് അക്കൗണ്ടിലെ പണം നഷ്ടപ്പെടുകയുമായിരുന്നു.