എംഡിഎംഎയുമായി ഡോക്ടര്‍ ഉൾപ്പെടെ രണ്ടു പേർ അറസ്റ്റില്‍
1590497
Wednesday, September 10, 2025 5:01 AM IST
കൊച്ചി: നഗരത്തില്‍ പോലീസ് നടത്തിയ പരിശോധനയില്‍ എംഡിഎംഎയുമായി യുവ ഡോക്ടർ ഉൾപ്പെടെ രണ്ടു പേർ അറസ്റ്റിലായി. ഡോക്ടറായ പറവൂര്‍ വടക്കേക്കര ഐഷാ മന്‍സിലില്‍ അംജാദ് അഹസാന് (31), കൊല്ലം വടക്കേവിള പട്ടത്താനം പുതുവീട് ഹാരിസ് (33) എന്നിവരെയാണ് കൊച്ചി സിറ്റി ഡാന്‍സാഫ് ടീം അറസ്റ്റ് ചെയ്തത്.
എറണാകുളം നോര്‍ത്തില്‍ നിന്നാണ് അംജാദ് ഹസനെ നര്‍ക്കോട്ടിക് സെല്‍ എസിപി കെ.എ. അബ്ദുള്‍ സലാമിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ഇയാളുടെ പക്കൽനിന്ന് 1.06 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ഇയാള്‍ ഉക്രെയ്നില് നിന്ന് എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയ ശേഷം എറണാകുളം ജനറല്‍ ആശുപത്രിയിലെ കോള്‍ സെന്ററില്‍ ജോലി ചെയ്തിരുന്നു. ലഹരി ഉപയോഗത്തിന് ഇയാള്‍ക്കെതിരെ പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ കേസ് ഉണ്ട്.
ഹാരിസിനെ കളമശേരി കുസാറ്റ് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് പിടികൂടിയത്. ഇയാളുടെ പക്കല്‍ നിന്ന് 19.79 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.