മാർക്കറ്റ് സമുച്ചയത്തിന്റെയും നിരീക്ഷണ കാമറകളുടെയും ഉദ്ഘാടനം
1590477
Wednesday, September 10, 2025 4:44 AM IST
കോതമംഗലം: കോതമംഗലം നഗരസഭയിൽ നവീകരിച്ച മാർക്കറ്റ് സമുച്ചയത്തിന്റെയും കോതമംഗലം പട്ടണത്തിൽ വിവിധയിടങ്ങളിലായി സ്ഥാപിച്ചിട്ടുള്ള 70 ഓളം വരുന്ന സിസിടിവി നിരീക്ഷണ കാമറകളുടെയും ഉദ്ഘാടനം മന്ത്രി പി. രാജീവ് നിർവഹിച്ചു. ആന്റണി ജോൺ എംഎൽഎ അധ്യക്ഷത വഹിച്ചു.
മുനിസിപ്പൽ ചെയർമാൻ ടോമി ഏബ്രഹാം, സംസ്ഥാന യുവജന ക്ഷേമബോർഡ് മുൻ വൈസ് ചെയർമാൻ എസ്. സതീഷ്, മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യ ചെയർമാൻ ഇ.കെ. ശിവൻ, നഗരസഭ സ്ഥിരംസമിതി ചെയർമാൻമാരായ കെ.എ. നൗഷാദ്, രമ്യ വിനോദ്, നിഷ ഡേവിസ്, ബിൻസി തങ്കച്ചൻ, ജോസ് വർഗീസ്, പ്രതിപക്ഷനേതാവ് എ.ജി. ജോർജ്, കൗൺസിലർ സിജോ വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.
നഗരസഭ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ സ്വാഗതവും നഗരസഭ സെക്രട്ടറി സി. ശ്രീജിത്ത് നന്ദിയും പറഞ്ഞു.