വിദ്യാഭ്യാസ അവാർഡുകൾ നൽകി
1590478
Wednesday, September 10, 2025 4:44 AM IST
കോലഞ്ചേരി: ഇന്ത്യൻ നാഷണൽ കോൺഗ്രസ് തൃക്കളത്തൂർ വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എം.ജി. യൂണിവേഴ്സിറ്റി ബിഎഡ് മാത്തമാറ്റിക്സ് പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ആൻ മരിയ ബേബി, പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ബെനിറ്റ സാറ ബെന്നി, ഷിയ കെ. പോൾ എന്നിവർക്ക് വിദ്യാഭ്യാസ അവാർഡുകൾ നൽകി അനുമോദിച്ചു.
ഡിസിസി ജനറൽ സെക്രട്ടറി എം.ടി. ജോയി അവാർഡ് ദാനം നിർവഹിച്ചു. വാർഡ് പ്രസിഡന്റ് എ.വി. ജോയി അധ്യക്ഷത വഹിച്ചു.