ലാൻഡ് ആർക്കേഡ് വ്യാപാരികൾ സാക്ഷരതാ ദിനമാചരിച്ചു
1590213
Tuesday, September 9, 2025 4:02 AM IST
അങ്കമാലി: ലാൻഡ് ആർക്കേഡ് വ്യാപാരികളുടെ നേതൃത്വത്തിൽ അങ്കമാലി വ്യാപാര ഭവനിൽ ലോക സാക്ഷരതാ ദിനാചരണം നടത്തി. വിദ്യാർഥികളായ മെർലിൻ മരിയ ഡാനിഷ്, അഭിരാമി ദിലീപ് എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.
പ്രസിഡന്റ് സാൻജോ ജോസഫ് അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ബിനു പഴയിടത്ത് സാക്ഷരതാ പ്രധാന്യത്തെക്കുറിച്ച് സന്ദേശം നല്കി.
ചടങ്ങിൽ മുതിർന്ന വ്യാപാരികളെ ആദരിച്ചു. വിവിധ സാംസ്കാരിക പരിപാടിയിൽ വിജയികളായവർക്ക് സമ്മാനം വിതരണവും നടത്തി.
ഭാരവാഹികളായ കെ. ആർ. ദിലീപ് , ജെനിൽ ജോബ്, റീബ രാജ്, രാജൻ, ജോയി, സിന, ഡാനീഷ്, സവിത, പി.കെ. അജി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.