ചട്ടികളും പച്ചക്കറിത്തൈകളും വിതരണം ചെയ്തു
1590475
Wednesday, September 10, 2025 4:29 AM IST
കോതമംഗലം: ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായി എച്ച്ഡിപിഇ ചട്ടികളും അനുബന്ധ സാമഗ്രികളുടെയും ബ്ലോക്കുതല വിതരണോദ്ഘാടനം പ്രസിഡന്റ് പി.എ.എം. ബഷീർ നിർവഹിച്ചു.
2025 - 2026 വാർഷിക പദ്ധതിയുടെ ഭാഗമായി 7500 ചട്ടികൾ, പോട്ടിംഗ് മിശ്രിതം, പച്ചക്കറിത്തൈകൾ എന്നിവ ബ്ലോക്ക് പരിധിയിൽ ഉള്ള പഞ്ചായത്തുകളിൽ കൃഷിഭവനുകൾ വഴിയാണ് വിതരണം ചെയ്യുന്നത്. കഴിഞ്ഞ വർഷങ്ങളിലും ബ്ലോക്ക് പഞ്ചായത്ത് പദ്ധതി നടപ്പാക്കിയിരുന്നു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡയാന നോബി അധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ പ്രിയമോൾ തോമസ്, സ്ഥിരം സമിതി ചെയർമാൻമാരായ ജോമി തെക്കേക്കര, ജെയിംസ് കോറബേൽ, ബ്ലോക്ക് പഞ്ചായത്തംഗം ആനിസ് ഫ്രാൻസിസ്, ബിഡിഒ സി.ഒ. അമിത, കൃഷി ഓഫീസർമാരായ ബോസ് മത്തായി, കെ.എ. സജി, കെ.എസ്. സണ്ണി എന്നിവർ പ്രസംഗിച്ചു.