കൊച്ചി അഴിമുഖത്ത് കപ്പലില്‍നിന്ന് പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി
1590203
Tuesday, September 9, 2025 3:42 AM IST
മട്ടാഞ്ചേരി: ഫോര്‍ട്ട്കൊച്ചിയില്‍ കൊച്ചി അഴിമുഖത്ത് കപ്പലില്‍ നിന്ന് പുക ഉയര്‍ന്നത് പരിഭ്രാന്തിക്കിടയാക്കി.ഇന്നലെ വൈകുന്നേരം അഞ്ചോടെയാണ് സംഭവം. കപ്പലില്‍ വലിയ രീതിയില്‍ പുക ഉയര്‍ന്നതോടെ ഫോര്‍ട്ട്കൊച്ചി കടപ്പുറത്തെത്തിയ വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ പരിഭ്രാന്തരായി.
സമീപത്ത് തന്നെ എല്‍എന്‍ജി ടെര്‍മിനലുള്ളത് ആശങ്ക വർധിപ്പിച്ചു. ഇതിനിടയില്‍ കപ്പലിന് തീപിടിച്ചെന്ന രീതിയില്‍ അഭ്യൂഹം പരന്നത് പരിഭ്രാന്തി കൂട്ടി. നേവിയുടെ കപ്പലില്‍ നിന്നാണ് പുക ഉയര്‍ന്നത്.
കപ്പലിലെ എന്ജിന് റൂമിലെ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചപ്പോള്‍ ഉയര്‍ന്ന പുകയാണെന്നും കപ്പലിന് യാതൊരു കുഴപ്പവുമില്ലെന്നും സുഗമമായി യാത്ര തുടര്‍ന്നെന്നും നേവി അധികൃതര്‍ വ്യക്തമാക്കി.