ബസ് സ്റ്റാൻഡിൽ ഓപ്പൺ ജിം
1590211
Tuesday, September 9, 2025 4:02 AM IST
പറവൂർ : ജില്ല പഞ്ചായത്തിന്റെ അഞ്ച് ലക്ഷം രൂപ ചെലവിട്ട് പുത്തൻവേലിക്കര ബസാർ ബസ് സ്റ്റാൻഡിൽ സ്ഥാപിച്ച ഓപ്പൺ ജിം തുറന്നു.
ജില്ലാ പഞ്ചായത്ത് അംഗം എ.എസ്. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് റോസി ജോഷി അധ്യക്ഷയായി. ജെൻസി നാരായണൻ, ഡൂയി ജോൺ, എ.ആർ. ശ്രീജിത്ത്, രജനി ബിബി എന്നിവർ സംസാരിച്ചു.