പോലീസ് മർദനം : റിപ്പോര്‍ട്ട് നാളെ സമര്‍പ്പിക്കും
1590498
Wednesday, September 10, 2025 5:01 AM IST
മൂവാറ്റുപുഴ: ബാറ്ററി മോഷണക്കേസില്‍ ആളുമാറി പോലീസ് കസ്റ്റഡിയിലെടുത്ത് മർദിച്ചെന്ന കേസില്‍ ആലുവ റൂറല്‍ ജില്ലാ പോലീസ് മേധാവിക്ക് മൂവാറ്റുപുഴ പോലീസ് നാളെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
സംഭവം നടന്ന് ഒരു മാസം പിന്നിടുമ്പോഴാണ് പോലീസ് റിപ്പോര്‍ട്ട് നല്കാന് ഒരുങ്ങുന്നത്. രണ്ടുപേരുടെ കൂടെ മൊഴി രേഖപ്പെടുത്തേണ്ടതിനാലാണ് ഇന്നലെ സമര്‍പ്പിക്കാതിരുന്നത്. കഴിഞ്ഞ 12ന് പെരുമ്പല്ലുരുള്ള വീട്ടില്‍ ഉച്ചഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന അമല്‍ ആന്റണിയെയാണ് പോലീസ് കസ്റ്റഡിയിലെടുത്ത് മര്‍ദിച്ചത്.
അമല്‍ മോഷ്ടാവല്ലെന്ന് തെളിഞ്ഞതോടെ മാതാവിനൊപ്പം തിരികെ പറഞ്ഞുവിട്ടിരുന്നു.