ദേവഹരിതം പച്ചത്തുരുത്ത് പുരസ്കാരം തിരുമാറാടി പഞ്ചായത്തിന്
1589937
Monday, September 8, 2025 4:39 AM IST
ഇലഞ്ഞി: ജില്ലയിലെ മികച്ച ദേവഹരിതം പച്ചത്തുരുത്ത് പുരസ്കാരം തിരുമാറാടി പഞ്ചായത്തിന്. സംസ്ഥാന സര്‍ക്കാര്‍ ഹരിതകേരളം മിഷന് പച്ചത്തുരുത്ത് പ്രവര്ത്തനങ്ങളൂടെ ഭാഗമായിട്ടുള്ള പുരസ്കാര നിര്‍ണയത്തില്‍ ദേവഹരിതം വിഭാഗത്തില്‍ തിരുമാറാടി പഞ്ചായത്തിലെ മണ്ണത്തൂര്‍ കോണോത്ത്കാവ് പച്ചത്തുരുത്തിനെയാണ് ജില്ലയിലെ മികച്ചതായി തെരഞ്ഞെടുത്തത്.
പഞ്ചായത്ത്, ഹരിതകേരളം മിഷന്, മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി, കോണത്തുകാവ് ക്ഷേത്ര ഭരണസമിതി എന്നിവരുടെ നേതൃത്വത്തിലാണ് പച്ചത്തുരുത്ത് നിര്‍മിച്ചത്. 2020ൽ നിര്‍മിച്ച ഈ പച്ചത്തുരുത്ത് അഞ്ചുവര്‍ഷക്കാലം തൊഴിലുറപ്പ് പദ്ധതിയിൽ ഉള്‍പ്പെടുത്തി പരിപാലനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടത്തി.
മാവ്, പ്ലാവ്, നീര്‍മരുത്, പേര ഉള്‍പ്പെടെ നിരവധി വൃക്ഷങ്ങള്‍ ഇവിടെയുണ്ട്. അന്യം നിന്നും പോകുന്ന പ്രാദേശിക ചെറുസസ്യങ്ങളും ഫലവൃക്ഷങ്ങളും മുളയും ചെമ്പരത്തിയും ഇവിടെ ഇടതൂര്‍ന്നു നില്ക്കുന്നതായി കാണാം. ചിത്രശലഭങ്ങളാലും പക്ഷികളാലും സമ്പന്നമാണ് ഇവിടം.
പ്രാദേശിക ജൈവവൈവിധ്യത്തെ നിലനിര്‍ത്തുക എന്ന ലക്ഷ്യം ഇട്ടുകൊണ്ട് ഹരിത കേരളം മിഷന്റെ പരിസ്ഥിതി പുനഃസ്ഥാപന പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് പച്ചത്തുരുത്തുകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നിര്‍മിക്കുന്നത്.