ഫിസാറ്റ് അധ്യാപകന് അന്തർദേശീയ പുരസ്കാരം
1590482
Wednesday, September 10, 2025 4:44 AM IST
അങ്കമാലി: ഫിസാറ്റ് എൻജിനീയറിംഗ് കോളജ് അധ്യാപകന് അന്തർദേശീയ പുരസ്കാരം. മെക്കാനിക്കൽ എൻജിനീയറിംഗ് വിഭാഗം അധ്യാപകനായ ഡോ. ടി. എം ഹരീഷിനാണ് അമേരിക്കൻ സൊസൈറ്റി മെക്കാനിക്കൽ എൻജിനീയേഴ്സ് ഏർപ്പെടുത്തിയ ഈ വർഷത്തെ മികച്ച അധ്യാപകനുള്ള അവാർഡ് ലഭിച്ചത്.
പ്രശ്തിപത്രവും 45,000 രൂപയും അടങ്ങുന്നതാണ് അവാർഡ്. 2025 -ലെ മികച്ച സ്റ്റുഡന്റ്സ് സെക്ഷൻ അധ്യാപകനുള്ള അവാർഡാണ് ഡോ. ഹരീഷിന് ലഭിച്ചത്. എഎസ്എംഇയുടെ മികച്ച ചാപ്റ്ററിനുള്ള പുരസ്കാരങ്ങളും മികച്ച വിദ്യാർഥി പ്രതിനിധികൾക്കുള്ള അവാർഡുകളും ഇതിനോടകം നിരവധി തവണ ഫിസാറ്റിന് ലഭിച്ചിട്ടുണ്ട്.