വിസാറ്റ് കോളജിൽ റോബോട്ടിക്സ് എഐ ശില്പശാല
1590469
Wednesday, September 10, 2025 4:29 AM IST
ഇലഞ്ഞി: വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളജിലെ ബിസിഎ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ റോബോട്ടിക്സ് എഐ ശില്പശാല സംഘടിപ്പിച്ചു. കോട്ടയം ആസ്ഥാനമായുള്ള ഐ-ഹബ് എന്ന റോബോട്ടിക്സ് കമ്പനിയാണ് ശില്പശാലയ്ക്കു സാങ്കേതിക സഹായം നൽകിയത്. ശില്പശാലയുടെ ഭാഗമായി പ്രദർശിപ്പിച്ച ചൈനീസ് നിർമിത ‘റോബോട്ടിക് ഡോഗ്’ വിദ്യാർഥികൾക്കും ഹരിതകർമ സേനാംഗങ്ങൾക്കും കൗതുകമായി.
കോളജിലെ വിദ്യാർഥികൾക്കായി ഐ-ഹബിലെ വിദഗ്ധർ റോബോട്ടിക് ഡോഗിന്റെ പ്രവർത്തന തത്വങ്ങളെക്കുറിച്ചും ഭാവി ഉപയോഗ സാധ്യതകളെക്കുറിച്ചും ക്ലാസുകൾ എടുത്തു. കോളജ് ഡയറക്ടർ ഡോ. കെ. ദിലീപ്, എൻജിനീയറിംഗ് കോളജ് പ്രിൻസിപ്പൽ ഡോ. കെ.ജെ. അനൂപ്,
ആർട്സ് കോളജ് പ്രിൻസിപ്പൽ ഡോ. രാജു മാവുങ്കൽ, എച്ച്ഒഡി നീതു പൗലോസ്, വർക്ക്ഷോപ്പ് കോ-ഓർഡിനേറ്റർ സുമിത കെ. സോമൻ, പബ്ലിക് റിലേഷൻ ഓഫീസർ ഷാജി ആറ്റുപുറം എന്നിവർ ശില്പശാലയ്ക്കു നേതൃത്വം നൽകി.