എന്റെ നാട് കൂട്ടായ്മ ജനസമ്പർക്ക യാത്ര നടത്തി
1590476
Wednesday, September 10, 2025 4:44 AM IST
കോതമംഗലം: എന്റെ നാട് ജനകീയ കൂട്ടായ്മയുടെ ഗാന്ധിദർശൻ പദ്ധതിയുടെ ഭാഗമായി കോതമംഗലം നഗരസഭയിലെ 18-ാം വാർഡിൽ ജനസമ്പർക്ക യാത്ര നടത്തി. വാർഡ് കൗൺസിലർ ഷിബു കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ബൂത്തുതല പ്രസിഡന്റ് ബെന്നി ജോസഫ് അധ്യക്ഷത വഹിച്ചു.
എന്റെ നാട് ചെയർമാൻ ഷിബു തെക്കുംപുറം മുഖ്യപ്രഭാഷണം നടത്തി. എബി മോഹനൻ, കെ.എം. പോൾ, ജോർജ് അമ്പാട്ട്, കെ. വിൽസൺ എന്നിവർ പ്രസംഗിച്ചു. മത്തായി ഇലവുംകുടിയിലിന്റെ ഭവനത്തിൽ നിന്നും ആരംഭിച്ച ജനസമ്പർക്കയാത്ര കൊള്ളിക്കാട് മേഖലയിൽ ഭവന സന്ദർശനേത്തോടെ പൂർത്തീകരിച്ചു.